കണ്ണൂര്‍ തോട്ടട ഏഴര കടപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫര്‍ഹാന്‍ റൗഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് കൂട്ടുകാര്‍ക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തിരയടിച്ചു ഫര്‍ഹാന്‍ കടലില്‍ വീണത്. സമീപത്തെ പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഫര്‍ഹാനെ കണ്ടെത്താനായില്ല. പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.