കണ്ണൂര്‍ ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കാവുമ്പായി-കരിവെള്ളൂര്‍ റോഡില്‍ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണുണ്ടായത്. പനക്കുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോള്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പിന്നീട് റോഡിലെ വിള്ളല്‍ മൂന്ന് മീറ്ററായി. ഗര്‍ത്തമുണ്ടായതിനെ തുടര്‍ന്ന് ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍മ്മാണത്തിലെ അപാകതയാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.