‘സമാധാനം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍; മകള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു അച്ഛന്‍റെ ഭരണം കേരളത്തിന് വേണമോ?’-കെ.സുധാകരന്‍ എംപി

Jaihind News Bureau
Thursday, May 15, 2025

ഗാന്ധി സ്തൂപം തകര്‍ത്തത് മനസാക്ഷിയുള്ള സി പി എം പ്രവര്‍ത്തകര്‍ അംഗീകരിക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി. മലപ്പട്ടത്തെ പോലെ യുദ്ധം ചെയ്തത് കൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ല. മൂന്ന് തവണ സിപിഎം പ്രവര്‍ത്തകര്‍ എന്റെ വാഹനത്തിന് ബോംബെറിഞ്ഞ് എന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നിട്ടും ഞാന്‍ മരിച്ചില്ല. ഇപ്പോഴും ഞാന്‍ ജീവിച്ചിരിപ്പുണ്ട്, 12 തവണയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്. എന്നിട്ടും ഞാന്‍ അതിനെ അതിജീവിച്ചു.കോണ്‍ഗ്രസിനെ ഭയപ്പെടുത്തി തകര്‍ക്കാന്‍ നോക്കേണ്ട. സമാധാനം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. മകള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു അച്ഛന്റെ ഭരണം കേരളത്തിന് വേണമോയെന്ന് സിപിഎംകാര്‍ ആലോചിക്കണമെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു. മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരന്‍ എംപി.

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് വീണ്ടും സിപിഎം അക്രമം പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഗാന്ധി സ്തൂപ്പം വീണ്ടും തകര്‍ത്തു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം ഭീകരതയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനാധിപത്യ അതിജീവന യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു കെ.സുധാകരന്‍ എം.പിയുടെ വിമര്‍ശനം.