നടിയുടെ ആരോപണം അന്വേഷിക്കണം; മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്‍; സർക്കാരിനോട് റിപ്പോർട്ട് തേടും

Jaihind Webdesk
Saturday, August 24, 2024

 

കണ്ണൂർ: ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ. പീഡന സംഭവങ്ങളിൽ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്നും വിവരം കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കാമെന്നും പി. സതീദേവി വ്യക്തമാക്കി. വിഷയത്തില്‍ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പദവിയില്‍ നിന്ന് പുറത്താക്കണം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടും. വിവരം കിട്ടിയാൽ അന്വേഷിക്കാം, കേസെടുക്കാം, പരാതി വേണമെന്നില്ല. നടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കണ്ണൂരിൽ പറഞ്ഞു.