‘ലോഡ്ജില്‍ വെച്ച് കണ്ടു, ഒപ്പം ഒരു യുവാവുമുണ്ടായിരുന്നു’; ജസ്ന തിരോധാനക്കേസില്‍ നിർണായക വെളിപ്പെടുത്തല്‍

Jaihind Webdesk
Sunday, August 18, 2024

JesnaMaria

 

പത്തനംതിട്ട/കോട്ടയം: ജസ്ന തിരോധാനക്കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ. ജസ്നയെ കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ഒപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഇക്കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ സിബിഐ ഇതിൽ അന്വേഷണം നടത്തിയിരുന്നില്ല. അതേസമയം സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആണെന്നും അന്വേഷണത്തിൽ സംതൃപ്തനാണെന്നുമാണ് ജസ്നയുടെ പിതാവ് ജയിംസ് പറയുന്നത്.