കണ്ണൂര്‍: തലശേരി- കുടക് അന്തര്‍സംസ്ഥാനപാതയില്‍ ട്രോളിബാഗില്‍ മൃതദേഹം തളളിയ നിലയില്‍. കൂട്ടുപുഴയില്‍ നിന്നും പതിനഞ്ചുകിലോമീറ്റര്‍ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോടു അടുത്തുളള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് നീല സ്യൂട്ട്കേസുകളില്‍ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയിലാണ് വനത്തത്തില്‍ തളളിയ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലിസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കേരളത്തില്‍ നിന്നും മാറി വീരാജ് പേട്ട പൊലിസ് സ്റ്റേഷനിലായതിനാല്‍ വീരാജ് പേട്ട പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത് . മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന.