കൊവിഡ് ബാധിതന്‍റെ ജീവൻ രക്ഷിക്കാൻ റമസാൻ വ്രതം മുറിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്. കൊവിഡ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാൻ വന്നപ്പോഴാണ് ഭക്ഷണം കഴിച്ചെങ്കിൽ മാത്രമേ പ്ലാസ്മ എടുക്കാനാകൂ എന്ന് അധികൃതർ അറിയിക്കുന്നത്. ഇതോടെ വ്രതം മുറിക്കാൻ നൂറി തയ്യാറാകുകയായിരുന്നു.
जिसको यह पता नहीं था कि मुसलमान का खुन भी हिन्दू के काम आ सकता है कोरोना ने यहा तक भी बता दिया।
दूरदर्शन में कार्यरत मनोहर लाल राठौड़ को नूरी ख़ान का प्लाज़्मा मिल गया ।
और अब वो स्वस्थ होकर अपने घर जा चुके हैं।नूरी ख़ान को सलाम पहुँचे। 🙏@NooriKhanINC pic.twitter.com/Iup4lu8BiB
— 👨🎓𝐀𝐭𝐢𝐮𝐥𝐥𝐚𝐡 𝐌𝐨𝐛𝐢𝐧 عطي الله موبين☆● (@atiullah_mobin) May 10, 2021
നൂറിയെ പ്രവൃത്തിയെ പ്രശംസിച്ചും അഭിനന്ദിച്ചും സൈബറിടങ്ങളില്‍ നിരവധി പേർ രംഗത്തെത്തി. മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡ് എന്ന വ്യക്തിക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് സന്നദ്ധ പ്രവർത്തക കൂടിയായ നൂറി ഖാൻ എത്തിയത്. റമസാൻ വ്രതത്തിലായിരുന്നു നൂറി. ഭക്ഷണമോ വെള്ളമോ കഴിക്കാത്ത അവസ്ഥയിൽ പ്ലാസ്മ എടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. ഉടന്‍ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും രോഗിക്ക് പ്ലാസ്മ ദാനം ചെയ്യുകയും ചെയ്തു.