യു എ ഇയില്‍ 3 കൊവിഡ് മരണം കൂടി; ആകെ മരണസംഖ്യ 25 ആയി ; പുതിയ രോഗികളുടെ എണ്ണം ഇന്ന് വ്യക്തമാക്കിയിട്ടില്ല

Jaihind News Bureau
Monday, April 13, 2020

ദുബായ് : യുഎഇയില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, രാജ്യത്തെ കൊവിഡ് മരണസംഖ്യ 25 ആയി. അതേസമയം, യുഎഇയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 172 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍, പുതിയ രോഗികളുടെ എണ്ണം ഇന്ന് വ്യക്തമാക്കിയില്ല. ഞായറാഴ്ചത്തെ കണക്ക് പ്രകാരം, 4123 പേര്‍ ചികിത്സയിലാണ്.

രോഗവിമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 852 ആയി. എല്ലാവരും ഇനിയും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്‌കും, ശുചിത്വപാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു.  രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്നതോതിലെത്തി കുറയുന്ന പ്രവണതയാണ് ഉണ്ടാകേണ്ടത്. അത്തരം മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.