ലോയയുടെ മരണം : മുകുൾ റോഹ്തഗിക്ക് ഫീസായി മഹാരാഷ്ട്ര സർക്കാര്‍ നല്‍കുന്നത് കോടികൾ

Jaihind News Bureau
Friday, July 6, 2018

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിക്ക് മഹാരാഷ്ട്ര സർക്കാരിന്‍റെ വക കോടികൾ ഫീസ്. സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പ്രതിരോധിച്ചതിന് 1.21 കോടി രൂപയാണ് സർക്കാർ ഫീസായി നൽകുന്നത്‌.