ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

Jaihind Webdesk
Friday, September 7, 2018

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 150 പോയിന്‍റ് നഷ്ടത്തിൽ 38,092ലും നിഫ്റ്റി 38 പോയന്‍റ് താഴ്ന്ന് 11498ലുമെത്തി. ബിഎസ്ഇയിലെ 543 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 574 ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ്. എന്നാൽ സൺ ഫാർമ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.