കേരളത്തെ ഇനിയും സഹായിക്കാന്‍ തയാറെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

Jaihind News Bureau
Thursday, August 23, 2018

മലയാളികളെ ഇനിയും സഹായിക്കാൻ തയാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് പഞ്ചാബിൽ നിന്ന് ദുരിതാശ്വാസ സാധനങ്ങളെത്തിയപ്പോൾ മലയാളികൾ പഞ്ചാബിന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തൻറെ ഉള്ളു തൊട്ടുവെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

മലയാളികൾക്ക് തുടർന്നും സഹായങ്ങൾ ചെയ്യാൻ സന്നദ്ധനാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. കേരളത്തിലെ ദുരിതബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങൾ ഉൾപ്പടെ പത്ത് കോടി രൂപയുടെ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.