രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; 12 മണിക്ക് കണ്ണൂരില്‍ വിമാനമിറങ്ങും

Jaihind Webdesk
Tuesday, August 27, 2019

ദുരിതബാധിതരെയും ദുരന്തം നേരിട്ട പ്രദേശങ്ങളും നേരിൽ കാണുന്നതിനായി വയനാട് എം.പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കണ്ണൂർ വിമാനത്താവളം വഴിയാണ് വയനാട്ടിലെത്തുക. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിന് ശേഷം രണ്ടാം തവണയാണ് അദ്ദേഹം മണ്ഡലത്തിൽ ഏത്തുന്നത്. മൂന്ന് ദിവസം വയനാട്ടിലെ ദുരന്തമേഖലകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം വയനാട്ടിൽ നിന്നും മടങ്ങുക.

മഴക്കെടുതിയിൽ സർവനാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും ദുരന്തബാധിതരെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനുമായി രണ്ടാം തവണയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. മൂന്ന് ദിവസം വയനാട്ടിലെ ദുരന്തമേഖലകൾ സന്ദർശിച്ചതിനുശേമായിരിക്കും അദ്ദേഹം മടങ്ങുക.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗം വയനാട്ടിലെത്തും. 2 മണിയോടെ അദ്ദേഹം തലപ്പുഴ ചുങ്കം സെന്‍റ് തോമസ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. 2:50 ഓടെ തവിഞ്ഞാലിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഐ.എൻ.ടി.യു.സി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പുതിയിടം യേശുദാസിന്‍റെ വീട് സന്ദർശിക്കും. തുടർന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മക്കിയാട് പഞ്ചായത്തിലെ ഹിൽ ഫേസ് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുമായും ദുരിതബാധിതരുമായും കൂടികാഴ്ച നടത്തും. തുടർന്ന് 5.30 ഓടെ രാഹുൽ ഗാന്ധി ചൊമ്മാടിപ്പോയിൽ കോളനിയിലും സന്ദർശനം നടത്തും. തുടർന്ന് 6:30 ഓടെ ചെറുപുഴയിലും സന്ദർശനം നടത്തുന്നതോടെ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ സന്ദർശന പരിപാടികൾ സമാപിക്കും.

ബുധനാഴ്ച ബാവലി, കൽപറ്റ, തിരുനെല്ലി തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ച ശേഷം എം.പി ഓഫീസ് ഉദ്ഘാടനവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങുക. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും രണ്ടാം സന്ദർശനത്തില്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അദ്ദേഹം കത്തെഴുതുകയും തന്‍റെ ഓഫീസ് മുഖേന 50,000 കിലോ അരി ഉള്‍പ്പെടെ പ്രദേശത്ത് അടിയന്തര സഹായം എത്തിക്കുകയും ചെയ്തിരുന്നു.