കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മരണമണി

Jaihind News Bureau
Friday, November 15, 2019

കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മരണമണി സംഘടിപ്പിച്ചു. സർവ്വവകലാശാലകളെയും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വർഗ്ഗീയതയുടെ വിളനിലങ്ങളാക്കി മാറ്റുന്ന ഫാസിസ്റ്റു നടപടികൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ്സ് മലപ്പുറം പാർലിമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മരണമണി സംഘടിപ്പിച്ചത്. ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമാ ലത്തീഫിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. പാർലിമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി സമരം ഉദ്ഘാടനം ചെയ്തു.