യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പിനുള്ള തീയതി അടുത്ത മാസം 4 വരെ നീട്ടി

Jaihind Webdesk
Friday, November 16, 2018

Dean-Kuriakose-YC_President

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഡിസംബർ 4 വരെ നീട്ടിവച്ചു. നേരത്തേ നവംബർ 19 വരെയെന്ന് നിശ്ചയിച്ചിരുന്നു. ഡിസംബർ 2 വരെ ഓഫ് ലൈൻ മെമ്പർഷിപ്പും, ഓൺലൈൻ മെമ്പർഷിപ്പും ഫൈനില്ലാതെയും, ഡിസംബർ 4 വരെ ഫൈനോടെ 140 രൂപയ്ക്ക് ഓൺലൈൻ ആയും മെമ്പർഷിപ്പ് ചേർക്കാൻ സാധിക്കും. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്‍റ് പദവികൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിരിക്കുകയാണ്.

ജില്ലകളിൽ ജനറൽ സെക്രട്ടറിമാർക്കൊപ്പം, 3 സെക്രട്ടറി സ്ഥാനത്തേക്കുകൂടി തെരഞ്ഞെടുപ്പുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ മുരുകൻ മുനിരത്നം അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി ആര്‍. രവീന്ദ്രദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ്, ടി.ജി, സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.