മുന്നറിയിപ്പുമായി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ; എംജി സർവകലാശാല തെറ്റ് തിരിച്ചറിഞ്ഞു; സർവകലാശാല കൈക്കൊണ്ടത് അധികാര പരിധിക്ക് പുറത്തുള്ള നടപടി

Jaihind News Bureau
Wednesday, December 4, 2019

എംജി സർവകലാശാല തെറ്റ് തിരിച്ചറിഞ്ഞെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണ് സർവകലാശാല കൈക്കൊണ്ടത്. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. അത് നശിപ്പിക്കുന്ന നടപടികൾ ആരിൽ നിന്നും ഉണ്ടാകരുതെന്നും ഗവർണർ താക്കീത് നൽകി. ഈ മാസം 16 ന് വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.