പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, August 25, 2019

Mullappally-Ramachandran

പാലാ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിലുള്ളത് ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണ്. ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.