യു.ഡി.എഫ് സംഘം നാളെ ശബരിമലയില്‍ ; അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും

Jaihind Webdesk
Monday, November 18, 2019

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനായി യു.ഡി.എഫ് നിയമസഭാ കക്ഷി നേതാക്കളുടെ സംഘം നാളെ ശബരിമല സന്ദർശിക്കും. മണ്ഡലകാലത്തിന് തുടക്കമായിട്ടും തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്നുള്ള പരാതി വ്യാപകമായ സാഹചര്യത്തിലാണ് യു.ഡി.എഫ് സംഘം ശബരിമല സന്ദര്‍ശിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്. വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ. ജയരാജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.