ഡിസ്റ്റിലറി – ബ്രൂവറി അഴിമതിയിൽ യുഡിഎഫ് സമരം ശക്തമാക്കുന്നു

webdesk
Thursday, October 11, 2018

ഡിസ്റ്റിലറി – ബ്രൂവറി അഴിമതിയിൽ യുഡിഎഫ് സമരം ശക്തമാക്കുന്നു. ഡിസ്റ്റിലറി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് നിയോജകമണ്ഡലതലത്തിൽ സായാഹ്ന ധർണ്ണ നടത്തും. പെട്രോൾ, ഡീസൽ വർദ്ധനവിലെ കേന്ദ്ര സംസ്ഥാന സർക്കാരുടെ കളളിക്കളളി അവസാനിപ്പിക്കണമന്ന ആവശ്യവും യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നു.

ഡിസ്റ്റിലറി, ബ്രൂവറി അഴിമതി അന്വേഷിക്കുക, പെട്രോള്‍, ഡീസല്‍ വര്‍ദ്ധനവിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.

സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, എ.എ. അസീസ്, ജോണി നെല്ലൂര്‍, സി.പി.ജോണ്‍, ജി. ദേവരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ സായാഹ്ന ധര്‍ണയില്‍ പങ്കെടുക്കും.[yop_poll id=2]