കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം; നീതി കിട്ടുംവരെ പോരാടും: ഉമ്മന്‍ ചാണ്ടി

webdesk
Friday, January 4, 2019

പാത്താമുട്ടം കുമ്പാടി സെന്‍റ് ആംഗ്ലിക്കൽ പള്ളി അംഗങ്ങളായ ആറ് കുടുംബത്തിനെ വേട്ടയാടുന്ന ഡി.വൈ.എഫ്.ഐ-സി.പി.എം  പ്രവര്‍ത്തകര്‍ക്കെതിരെ നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്ത് നീതിയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാവങ്ങളോടുള്ള ക്രൂരതയാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉമ്മന്‍ ചാണ്ടി സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

അതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും എതിരെ പോലീസിന്‍റെ കൈയേറ്റ ശ്രമവുമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ലോംഗ് മാര്‍ച്ചിനിടെ പോലീസ്  പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് 16ന് യു.ഡി.എഫ് രാപ്പകൽ സമരം നടത്തും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള അഞ്ചോളം പേർക്ക് സാരമായ പരിക്കേറ്റു ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വനിതകളുൾപ്പെടെ തല്ലിച്ചതച്ച നടപടി തികച്ചും പ്രതിഷേധാർഹമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.[yop_poll id=2]