സംസ്ഥാനത്തു ബ്രൂവറി തുടങ്ങുമെന്ന് സൂചന നൽകി മന്ത്രി ടി.പി രാമകൃഷ്ണൻ

Jaihind Webdesk
Saturday, December 15, 2018

TP-Ramakrishanan

സംസ്ഥാനത്തു ബ്രൂവറി തുടങ്ങുമെന്ന് സൂചന നൽകി മന്ത്രി ടി.പി രാമകൃഷ്ണൻ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണിത്. ബ്രൂവറി തുടങ്ങിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആകും. നിലവിൽ പുറത്തുനിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടു വരികയാണ്. ബ്രൂവറി സംബന്ധിച്ച് ലഭിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനാമെന്നും ടി.പി രാമകൃഷ്ണൻ കോഴിക്കോട് പറഞ്ഞു