സംസ്ഥാനത്ത് വീണ്ടും ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കാൻ നീക്കം – ചെന്നിത്തല

Jaihind Webdesk
Saturday, December 15, 2018

RameshChennithala-Kochi

സംസ്ഥാനത്ത് വീണ്ടും ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനായി തന്റെ കത്ത് എക്സൈസ് മന്ത്രി വളച്ചൊടിക്കുന്നു.  നിലവിലുള്ള ബ്രൂവറികളുടെയും ഡിസ്റ്റലറികളുടെയും ഉത്പാദന ശേഷി കൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്.

ഇതര സംസ്ഥാന മദ്യ ലോബിയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണത്തിനാണ് കത്തിൽ മറുപടി പറഞ്ഞത്. ആ  കത്ത് മറയാക്കി വീണ്ടും മദ്യ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നീക്കം അനുവദിക്കില്ല. ബ്രൂവറി ഡിസ്റ്റിലറി ഇടപാടിലെ അഴിമതിക്കെതിരായ നിയമ പോരാട്ടം തുടരും. പി കെ ശശിയെ സംരക്ഷിക്കുന്ന റിപ്പോർട്ട് സി പി എമ്മിന്റെ സ്ത്രീ വിരുദ്ധ മുഖം വ്യക്തമാക്കുന്നു. എല്ലാ സ്ത്രീ പീഡകരെയും ഒപ്പം കൂട്ടിയാണ് സി പി എം വർഗീയ മതിൽ പണിയുന്നത് – അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://youtu.be/3BtlYx3AyMQ