ബ്രൂവറി അഴിമതി: രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചു

Jaihind Webdesk
Saturday, December 1, 2018

Ramesh-Chennithala-Brewery

ബ്രൂവറി അഴിമതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും അഴിമതിയിൽ പ്രതിയാക്കണം എന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നേരിട്ടെത്തി നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണ്ടെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്.

ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയും ചട്ടലംഘനവും നടന്നിട്ടുണ്ടെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം  കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി രമേശ്  ചെന്നിത്തല നേരത്തെ ഗവർണർക്ക് കത്ത് നല്‍കിയിരുന്നു. അതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ജനുവരി 10ന് പരിഗണിക്കും.