24 മണിക്കൂറിനിടെ മൂന്ന് റണ്‍വേ അപകടങ്ങള്‍; ഇന്ത്യന്‍ വോമ്യമേഖല തരനാരിഴയ്ക്ക് രക്ഷപ്പെട്ടത് വന്‍ ആപത്തില്‍ നിന്ന്

Jaihind Webdesk
Monday, July 1, 2019


ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. വലിയൊരു അപകടത്തില്‍ നിന്ന് രാജ്യം രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മൂന്ന് യാത്രാവിമാനങ്ങളാണ് രാജ്യത്തിന്റെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ചെറിയ അപകടത്തില്‍ പെട്ടത്. ഞായറാഴ്ച്ച മഗലാപുരം എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് രണ്‍വേയില്‍ നിന്ന് തെറ്റിമാറി നിലത്ത് ഉറഞ്ഞുപോയിരുന്നു. ഞായറാഴ്ച്ച തന്െ സ്‌പെയ്‌സ് ജെറ്റിന്റെ വിമാനം സൂറത്തിലെ എയര്‍പോര്‍ട്ടില്‍ നിന്ന് തെന്നിമാറി. മൂന്നാമത്തെ അപകടം സംഭവിച്ചത് കേരളത്തിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസുകയായിരുന്നു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണ്.

മംഗലാപുരം

മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് ദുബായ് മംഗളൂരു ഐ.എക്സ് 384 വിമാനമാണ് തെന്നിമാറിയത്. ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. വിമാനം തെന്നിമാറി ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നു. 183 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കാറ്റും റണ്‍വേയുടെ നനവും വിമാനത്തിന്റെ ബ്രേക്ക് കുറവുമാണ് തെന്നിമാറാന്‍ കാരണമായി കരുതുന്നത്. വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ അപകടം നടന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്.

സൂററ്റ്

സൂററ്റ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം നടന്നത്. കനത്ത മഴയിലും കാറ്റിലും പെട്ടാണ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറിയതെന്ന് അധികൃതര്‍ വിശദീകരിച്ചു

കരിപ്പൂര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസി. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ദമാം കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ മുട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണ്.