എയർപോർട്ടിന് സമീപം കെയർ സെന്‍ററുകൾ വേണമെന്ന നിർദ്ദേശം പാലിച്ചില്ല; കടുത്ത പ്രതിസന്ധിയെന്ന് സൂചന

Jaihind News Bureau
Sunday, March 15, 2020

എയർപോർട്ടുകൾക്ക് അടുത്ത് കെയർ സെന്‍ററുകൾ വേണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ മടിച്ച സംസ്ഥാന സർക്കാർ വരുത്തി വെച്ചത് കടുത്ത പ്രതിസന്ധിയെന്ന് സൂചന. കോറോണ നിരീക്ഷണത്തിലുളള വിദേശികൾ അടക്കമുള്ളവർ അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപോകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതും, ചാടിപ്പോയി തിരികെ എത്തിച്ച ബ്രിട്ടൻ സ്വദേശിക്ക് കോറോണ സ്ഥരീകരിച്ച സാഹചര്യത്തിലും ആരോഗ്യവകുപ്പിന്‍റെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്ന ആരോപണം ശക്തമാകുന്നു.