പ്രതിപക്ഷ ഐക്യത്തിനു ശക്തിപകരും: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, December 11, 2018

Oommen-chandy

കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റവും തിരിച്ചുവരവുമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഹിന്ദി ഹൃദയഭൂമിയില്‍ കൈവരിച്ച മുന്നേറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രതിപക്ഷ ഐക്യനിരക്ക് കൂടുതല്‍ ശക്തിപകരാന്‍ ഈ വിജയം വഴിയൊരുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഭരണാധികാരി എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നു ജനം തിരിച്ചറിഞ്ഞു. പ്രസംഗമല്ലാതെ ഒരു പ്രവൃത്തിയും കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി ജനങ്ങള്‍ കാണുന്നില്ല. സാധാരണക്കാരും കര്‍ഷകരും യുവാക്കളും മോദി ഭരണത്തില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ ജനങ്ങള്‍ പുതിയ പ്രതീക്ഷ കാണുന്നു. രാഹുല്‍ ഗാന്ധിയുടെ കഠിനാധ്വാനത്തിനും ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ലഭിച്ച അംഗീകാരം കൂടിയാണിത്.[yop_poll id=2]