പിണറായി സര്‍ക്കാരിന്‍റേത് സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാട് : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, January 27, 2020

തിരുവനന്തപുരം : സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് പിണറായി സർക്കാർ അധികാരത്തിലേറിയതോടെ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടും. സഹകരണ മേഖലയിലെ ജനാധിപത്യം യു.ഡി.എഫ് തിരിച്ചു കൊണ്ടു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോടും ആലോചിക്കാതെയാണ് കേരള ബാങ്കിന്‍റെ രൂപീകരണം സംബന്ധിച്ച് ഇടതു സർക്കാർ തീരുമാനമെടുത്തത്. സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ ഉണ്ടായത്. ഇന്ത്യക്ക് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രാധാന്യമാണ് ഇടത് സർക്കാർ ഇല്ലാതാക്കിയത്. കേരള ബാങ്ക് രൂപീകരിച്ച സർക്കാർ നീക്കം ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.