സ്വാമി സന്ദീപാനാന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം

Jaihind Webdesk
Saturday, October 27, 2018

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൻ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോട് കുടായിരുന്നു അക്രമണം. ആശ്രമത്തിന് മുന്നിൽ അക്രമികൾ റീത്തും വെച്ചിട്ടുണ്ട്. ആക്രമത്തിൽ രണ്ടു കാറുകളും സ്കൂട്ടറും നശിച്ചു. രണ്ടു വാഹനത്തിൽ എത്തിയ സംഘമാണ് അക്രമണം നടത്തിയത്.

ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി പ്രകാശിന്‍റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. സന്ദീപാനന്ദ ഗിരിയെ ലക്ഷ്യമിട്ടാണ് അക്രമമെന്നാണ് പോലീസിന്‍റെ പ്രാഥമിക  നിഗമനം. അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ആശ്രമം സന്ദർശിച്ചു. നിലപാടുകളെ  ആശയപരമായി നേരിടുന്നതിന് പകരം അക്രമമാർഗം സ്വീകരിക്കുന്നത് ശരിയല്ല. അക്രമികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൻ കടവിലെ ആശ്രമത്തിന് നേരെ പുലർച്ചെ രണ്ട് മണിയോട് കുടായിരുന്നു അക്രമണം. ആശ്രമത്തിന് മുന്നിൽ അക്രമികൾ   റീത്തും വെച്ചിട്ടുണ്ട്. ആക്രമത്തിൽ രണ്ടു കാറുകളും സ്കൂട്ടറും നശിച്ചു. രണ്ടു വാഹനത്തിൽ എത്തിയ സംഘമാണ് അക്രമണം നടത്തിയത്. വീടിന്‍റെ ചില ഭാഗങ്ങളിൽ തീ പടരുന്നത് കണ്ട് അയൽ വാസികളാണ് സന്ദീപാനന്ദഗിരിയെ വിവരം അറിയിച്ചത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.

അക്രമത്തിന് പിന്നിൽ സംഘപരിവാറാണന്നാണ് ആരോപണം. ശബരിമല സ്ത്രി പ്രവേശന വിഷയത്തിൽ സംഘപരിവാറിന് എതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പി യും താഴ്മൺ തന്ത്രി കുടുംബവും പന്തളം കൊട്ടാരവുമാണെന്ന് സന്ദീപാനന്ദ ഗിരി ആരോപിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആശ്രമത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.