റഫേൽ : പുനപരിശോധന ഹർജികൾ ഇന്ന് പരിഗണിക്കും

Jaihind Webdesk
Monday, May 6, 2019

Rafale-SC-Modi

റഫേൽ പുനപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രേഖകളും പത്രറിപ്പോർട്ടുകളും കോടതിക്ക് കൈമാറി. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ മുൻ ഉത്തരവ് പരിശോധിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലവും കോടതി പരിശോധിക്കും.

റഫാല്‍ ഇടപാട് ശരിവെച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുൻ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികൾ നൽകിയത്.