പ്രവർത്തനാനുമതി റദ്ദാക്കിയിട്ടും എസ്.ആർ മെഡിക്കൽ കോളേജിൽ പരീക്ഷ നടത്താൻ നീക്കം; പരാതിയുമായി വിദ്യാർഥികൾ

Jaihind News Bureau
Wednesday, January 1, 2020

എസ്.ആർ മെഡിക്കൽ കോളേജിൽ പ്രവർത്തനാനുമതി റദ്ദാക്കിയിട്ടും പരീക്ഷ നടത്താൻ നീക്കം. പരാതിയുമായി വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ രംഗത്തെത്തി. മൂന്നാം വർഷ പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

എസ്.ആർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ പരീക്ഷ ജനുവരി 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസുകൾ നടത്താതെ എങ്ങനെ പരീക്ഷ എഴുതാൻ കഴിയുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. മറ്റ് കോളെജുകളിൽ പുനർവിന്യസിക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം .

എസ് ആർ മെഡിക്കൽ കോളേജിന്‍റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. ആരോഗ്യ സർവകലാശാല തുടർ നടപടികൾ മനപൂർവ്വം വൈകിപ്പിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതേസമയം
ഉത്തരവ് നടപ്പാക്കേണ്ട തീയതി കേന്ദ്രം അറിയിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.