അടിസ്ഥാനസൗകര്യങ്ങളില്ലാതെ ശബരിമല; പ്രതിഷേധം ശക്തം

Jaihind Webdesk
Sunday, November 18, 2018

ശബരിമല സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത ദേവസ്വം ബോർഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡല പൂജ മഹോത്സവത്തിനായ് നട തുറന്ന് രണ്ടാം ദിവസവും സ്ഥിതിഗതികളിൽ മാറ്റമില്ല.

ഇന്ന് പമ്പയിലേക്ക് അയ്യപ്പഭക്തരുടെ അഭൂതപൂർവമായ ഒഴുക്കാണ് കാണാനാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള അയ്യപ്പൻമാർ രാവിലെ മുതൽ തന്നെ നിലയ്ക്കലിലേക്ക് എത്തിത്തുടങ്ങി. ശബരിമലയിലെ സ്ഥിതിവിശേഷങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കെ.പി.സി.സി പ്രതിനിധിസംഘം നിലയ്ക്കലെത്തി. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ് ശിവകുമാർ, അടൂർ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്.

Thiruvanchoor-Sivakumar-Adoor-Prakash

അതേസമയം ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

Sabarimala-Surendran-2

കെ സുരേന്ദ്രന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹനം തടയലിൽ വലഞ്ഞ് ജനം. ദേശീയ പാത ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളാണ് ബി.ജെ.പി നടത്തുന്നത്.