ശ്രീനിവാസ് ബി.വി യൂത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷന്‍

Jaihind Webdesk
Monday, July 29, 2019

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മറ്റിയുടെ ഇടക്കാല അധ്യക്ഷനായി ശ്രീനിവാസ് ബി.വി യെ നിയമിച്ചു. നിലവില്‍ അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷനാണ്.

അഖിലേന്ത്യാ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷനായി  ശ്രീനിവാസിനെ നിയമിച്ചത്.

അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ശ്രീനിവാസിന് അഭിനന്ദനങ്ങള്‍ നേർന്നുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. സ്നേഹത്തിലും സഹാനുഭൂതിയിലും സമര്‍പ്പണത്തിലും അധിഷ്ഠിതമായ നേതൃത്വം രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.