രാജ്യ വ്യാപകമായി രക്തദാന ക്യാമ്പ് നടത്തി രാജീവ് ഗാന്ധിയ്ക്ക് യൂത്ത് കോൺഗ്രസിന്‍റെ ആദരവ്

Jaihind News Bureau
Tuesday, August 20, 2019

മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിനത്തിൽ രാജ്യ വ്യാപകമായി രക്തദാന ക്യാമ്പ് നടത്തി യൂത്ത് കോൺഗ്രസ്. രാജ്യത്ത് ബ്ലഡ് ബാങ്കുകൾ ഒരുപാട് ഉണ്ടെങ്കിലും രക്തത്തിന്‍റെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും, അതു കൊണ്ടാണ് രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇതുപോലൊരു ഉദ്യമത്തിന് തയ്യാറായതെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ശ്രീനിവാസ് ബി വി പറഞ്ഞു. ഡൽഹി യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന രക്തദാന ക്യാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.