സംസ്ഥാനത്തു കടൽ മത്സ്യങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ്

Jaihind News Bureau
Saturday, February 22, 2020

സംസ്ഥാനത്തു കടൽ മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. കനത്ത ചൂട് കാരണം മത്സ്യങ്ങൾ കൂട്ടത്തോടെ കടലിന്‍റെ അടിത്തട്ടിലേക്ക് ഉൾവലിയുന്നതായാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മത്സ്യലഭ്യതയിലെ കുറവ് വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയിൽ സൃഷ്ടിക്കുന്നത്.

സാധാരണയായി എല്ലാ വർഷവും കനത്ത ചൂട് കാരണം രണ്ട് ആഴ്ചയോളം കടലിൽ മത്സ്യ ലഭ്യത കുറയാറുണ്ട്. എന്നാൽ ഇത്തവണ രണ്ട് മാസമായിട്ടും മത്സ്യ ലഭ്യത പഴയ നിലയിൽ എത്തിയിട്ടില്ല. കനത്ത ചൂട് കാരണം മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിലേക്ക് കൂട്ടമായി പോകുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യകുഞ്ഞുങ്ങളെ ഉൾപ്പെടെ വലയിൽ വലിച്ചെടുക്കുന്നതും മത്സ്യലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ മത്സ്യങ്ങളുടെ കുറവ് തീരദേശ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ്.

മത്സ്യങ്ങളുടെ കുറവും ഇന്ധന ചെലവുകളുടെ വർധനയും കാരണം ദീർഘദൂര മത്സ്യ ബന്ധം തൊഴിലാളികൾ നിർത്തി വെച്ചിരിക്കുകയാണ്. ചൂട് ഇനിയും കൂടാനാണ് സാധ്യത എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് വലിയ ആശങ്കയാണ് തീരദേശ മേഖലയിൽ സൃഷ്ടിക്കുന്നത്. മത്സ്യ ലഭ്യത ഇനിയും കുറഞ്ഞാൽ തീരാദേശവാസികൾ പൂർണമായും പട്ടിണിയിലേക്കാകും എത്തിച്ചേരുക.