ദിലീപിന്‍റെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

Jaihind Webdesk
Saturday, December 1, 2018

Dileep-Actor

ദിലീപിന്‍റെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എൻ.ഖാൻ വിൽക്കർ, ഹേമന്ദ് ഗുപ്ത എന്നിവർ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദിലീപിന് വേണ്ടി മുൻ അറ്റോൺ ജനറൽ മുകുൾ റോഹ്ത്തഗി ഹാജരാക്കും.

നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്‌ച പരിഗണിക്കും. കേസിലെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ കുറ്റാരോപിതനായ തനിക്ക് അവകാശം ഉണ്ടെന്ന് ആവശ്യപ്പെട്ടാണ് ദിലീപിന്‍റെ ഹര്‍ജി.

ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി നേരത്തേ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത ഹനിയ്ക്കുന്നതാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.[yop_poll id=2]