കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട തുറന്നു

Jaihind Webdesk
Friday, November 16, 2018

Sabarimala-Nada-opened

യുവതി പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷാവലയത്തിലാണ് ശബരിമലയും പമ്പയും പരിസര പ്രദേശങ്ങളുമെല്ലാം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത  കാരണം തീർത്ഥാടകർ വലയുന്നു.

പുതുതായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.

മണ്ഡലപൂജക്ക് നട തുറന്നതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തർ കൂടുതലായി നീങ്ങി തുടങ്ങി. നിലക്കലിലെ ബേസ് ക്യാമ്പിൽ നിന്ന് കെ.എസ് ആർ ടി സി ബസ്സുകൾ അയ്യപ്പൻമാരെയും നിറച്ചുകൊണ്ടുള്ള പ്രത്യേക സർവ്വീസും സജീവമായി. കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നത്