സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വ്യവസായിക്ക് മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം എന്ന വാർത്ത ഞെട്ടിക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, July 20, 2020

മുഖ്യമന്ത്രിയും മന്ത്രിസഭയിലെ നിരവധി മന്ത്രിമാരും പോലീസിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള വ്യവസായിയുടെ പേര് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്‍റെ കുടുംബവുമായും ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഈ വ്യവസായി. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾക്ക് ഈ കാര്യത്തിൽ കടുത്ത അമർഷമുണ്ടെന്നുമാണ് വാർത്തകൾ. ഡിജിപിയുമായി ഈ വ്യവസായിയുടെ ഉറ്റബന്ധമുള്ളത് നീതിബോധമുള്ള കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.