നൗഷാദിന്‍റെ ഉമ്മയ്ക്കരികിൽ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ…

Jaihind Webdesk
Thursday, August 1, 2019

നൗഷാദിന്‍റെ ഉമ്മയ്ക്കരികിൽ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.  കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് പുന്നയുടെ വസതിയിൽ മാതാവിനെയും മറ്റ് ബന്ധുക്കളെയും ഇന്ന് രാവിലെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.  രാവിലെ 8.15ഓടെയാണ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ  നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് നൗഷാദിന്‍റെ വസതിയില്‍ എത്തിയത്.  നൗഷാദിന്‍റെ മാതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങളെ കണ്ടു.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.  യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസ് ഡമ്മി പ്രതികളെ തേടുകയാണെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നൗഷാദിന്‍റെ ഖബറടക്കം നടന്നത്. ജനത്തിരക്ക് മൂലം നേതാക്കള്‍ക്ക് കുടുംബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ സാധിച്ചിരുന്നില്ല.

 

teevandi enkile ennodu para