ദുരന്ത വേളകളിൽപ്പോലും ഇമേജ് ബിൽഡിങ്ങിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവരായി സിപിഎം തരം താണു : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, October 16, 2019

പിണറായി സർക്കാർ കേരളത്തിന് നൽകിയ “സമ്മാനം” ആയിരുന്നു പ്രളയം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രളയ ദുരിത ബാധിതർക്ക് നൽകാമെന്ന് പറഞ്ഞ സഹായം ഒരു വർഷമായിട്ടും നൽകിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മേയറെ പ്രളയ ദുരിത ബാധിതരുടെ സഹായ പ്രവർത്തനങ്ങളുടെ ചുക്കാന്‍ ഏൽപ്പിച്ചത്. ഇമേജ് ബിൽഡിങ്ങിന്‍റെ ഭാഗമായാണ് പ്രളയ ബാധിത മേഖലകളിലേക്ക് സഹായം എത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്ത വേളകളിൽപ്പോലും ഇമേജ് ബിൽഡിങ്ങിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവരായി സിപിഎം തരം താണു.