ഗവർണറെ പുറത്താക്കക്കാമെന്ന പ്രമേയ നോട്ടീസിൽ ഉറച്ച് നിൽക്കുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, January 27, 2020

ഗവർണറെ പുറത്താക്കക്കാമെന്ന പ്രമേയ നോട്ടീസിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തെ പിന്തുണക്കാതെ മുഖ്യമന്ത്രിയും എൽ.ഡി.എഫും രാഷ്ട്രീയം കളിക്കുകയാണെന്നും മോദിയുടേയും അമിത്ഷായുടെയും പ്രതിനിധിയാണ് ഗവർണറെന്ന് എ.കെ ബാലനും, വിജയരാഘവനും മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ ഗവർണർക്കും സർക്കാരിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. സഭയെ അപമാനിച്ച ഗവർണർക്കെതിരെ സഭ നേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം കൊണ്ടുവരേണ്ടത്. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഗവർണർ നടത്തുന്നത് ബി ജെ പിയുടെയും മോദിയുടെയും അജണ്ടയാണ്. മോദിയുടെയും അമിത് ഷായുടെയും പ്രതിനിധിയായിട്ടാണ് ഗവർണർ പ്രവർത്തിക്കുന്നത്. അത് മനസ്സിലാക്കാൻ ബാലനും എൽ.ഡി.എഫ് കൺവീനർക്കും കഴിയുന്നില്ലെങ്കിൽ കഷ്ടം എന്നെ പറയാനുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

പ്രമേയത്തെ എൽഡി എഫും മുഖ്യമന്ത്രിയും പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

teevandi enkile ennodu para