എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, January 29, 2019

Rahul-MI-Shanavas-family

അന്തരിച്ച വയനാട് എം.പിയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ എം.ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മടങ്ങിയത്.

മൂന്നുമണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.ഐ ഷാനവാസിന്റെ എറണാകുളത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം കുംടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. എം.ഐ ഷാനവാസിന്റെ മരുമകൻ മുഹമ്മദ്ദ് ഹനീഷും കുടുംബാംഗങ്ങളും ചേർന്നാണ് രാഹുലിനെ സ്വീകരിച്ചത്. എം.ഐ ഷാനവാസിന്റെ ഭാര്യ ജുബൈറിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകൾ ടെസ്‌ന, കൊച്ചുമകൾ അയിഷ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷനൊപ്പം പ്രവർത്തക സമിതിയംഗങ്ങളായ എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഷാനവാസിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ രാഹുലിനെ കാത്ത് വൻ ജനാവലി വീടിന് പുറത്ത് തമ്പടിച്ചിരുന്നു. അവർക്ക് അരികിലെത്തി വിശേഷങ്ങൾ പങ്കുവെച്ച ശേഷമാണ് രാഹുൽ അവിടെ നിന്നും മടങ്ങിയത്.