കെ.എം. മാണി സമ്മുന്നതനായ നേതാവ്; വീട്ടില്‍ നേരിട്ടെത്തി അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 16, 2019

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി സമുന്നതനായ രാഷ്ട്രീയ നേതാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി കെ.എം. മാണിയുടെ പാലായിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.

‘കെ എം മാണിസാര്‍ സമുന്നതനായ നേതാവാണ്. കേരളത്തിലെത്തുമ്പോള്‍ മാണിസാറിന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കാതെ പോകാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരുന്നു മാണിസാര്‍. അദ്ദേഹത്തിന്റെ വീട്ടിലെത്താനും കുടുംബാംഗങ്ങളെ കാണാനും കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്’- രാഹുല്‍ പറഞ്ഞു.

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുല്‍ഗാന്ധിയെ അനുഗമിച്ചിരുന്നു.



[yop_poll id=2]