ശൈഖ് മുഹമ്മദുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തി

Jaihind Webdesk
Friday, January 11, 2019

ദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂമുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും യു.എ.ഇയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് രാഹുല്‍ഗാന്ധി ശൈഖ് മുഹമ്മദിന് ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡയും മിലിന്ദ് അറോറയും രാഹുല്‍ഗാന്ധിയെ അനുഗമിച്ചിരുന്നു.