ആവേശത്തോടെ രാഹുൽ ഗാന്ധിയെ സ്വീകരിച്ച് ലവ് ഷോർ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാര്‍ത്ഥികള്‍

Jaihind News Bureau
Friday, December 6, 2019

രാഹുൽ ഗാന്ധിയെ ആവേശത്തോടെ സ്വീകരിച്ച് കോഴിക്കോട് പന്നിക്കോട് ലവ് ഷോർ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളാണ് രാഹുൽ ഗാന്ധിക്ക് ആവേശ്വജല സ്വീകരണം നൽകിയത്.

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം കേരളത്തിന് പാഠമാണെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽ പറഞ്ഞു.

കോഴിക്കോട് പന്നിക്കോടുള്ള സ്‌പെഷ്യൽ സ്‌കൂൾ സന്ദർശനത്തിന് എത്തിയപ്പോൾ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെ നൽകിയ സ്വീകരണത്തെ വലിയ മൂല്യത്തോടെ താൻ കാണുന്നുവെന്നും രാഹുൽ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾ വരച്ച ചിത്രപ്രദർശനവും കരകൗശല വസ്തുക്കളുടെ ശേഖരണവും രാഹുൽ ഗാന്ധി സന്ദർശിച്ചു.

എ. ഐ. സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ. പി അനിൽ കുമാർ എംഎൽഎ, കോഴിക്കോട് ഡി സിസി പ്രസിഡന്റ് ടി സിദ്ദിഖ്, മലബാർ ഗോൾഡ് എംഡി എം.പി അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു