വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, July 11, 2019

Rahul-Gandhi-Loksabha

വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷക ആത്മഹത്യകൾ വർധിക്കുമ്പോഴും വിഷയത്തിൽ മോദി സർക്കാർ ഇരട്ടത്താപ്പ് തുടരുകയാണ്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷക വായ്പകൾക്ക് മോറട്ടോറിയം പ്രഖാപിക്കണമെന്ന ആവശ്യം റിസർവ്വ് ബാങ്ക് ഇതു വരെ അംഗികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആർ.ബി ഐക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകണം. വായ്പകളുടെ മോറട്ടോറിയവും ആയി ബന്ധപ്പെട്ട് കേരള സർക്കാർ റിസർവ് ബാങ്കിന് മുന്നിൽ വച്ചിരിക്കുന്ന നിർദേശങ്ങൾ പരിഗണിക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നും ഒപ്പം ബാങ്കുകൾ ജപ്തി അടക്കമുള്ള കാര്യങ്ങളുമായി കർഷകരെ ഭീക്ഷണിപ്പെടുത്തുന്നില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകളുടെ ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകർ ദുരിതമനുഭവിക്കുകയാണെന്നും കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്ര ബജറ്റിൽ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ലോക്സഭയിൽ കുറ്റപ്പെടുത്തി.