Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOTTAYAM DEATH| കോട്ടയത്ത് യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

KOTTAYAM DEATH| കോട്ടയത്ത് യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോട്ടയത്ത് മണര്‍കാട് ബാറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണര്‍കാട് കെ.കെ റോഡരികിലുള്ള ബാറിന്റെ പാര്‍ക്കിംങ് ഏരിയയില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ബാറില്‍ നിന്നും പുറത്തെത്തിയ ശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാതായതോടെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് കാറില്‍ നിന്നും ഇയാളെ പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ഡസ് മോട്ടോഴ്സ് ജീവനക്കാരനായിരുന്നു മഹേഷ്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in