കൊറോണക്കാലത്തെ കരുതല്‍; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
March 04, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : യൂത്ത് കെയറിന്‍റെ ഭാഗമായി കോറോണക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലെ നിർധനരായ ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുകയാണ് യൂത്ത് കോൺഗ്രസ്. ഒരു വാർഡിൽ 50 കിറ്റുകൾ എന്ന കണക്കിൽ 21 വാർഡുകളിലും ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം നടത്തുന്നത്.
പരിപാടിയുടെ ഉദ്‌ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽ കുമാർ നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി തേക്കട അനിൽകുമാർ, വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വെമ്പായം മനോജ്, കോൺഗ്രസ് മാണിക്കൽ മണ്ഡലം പ്രസിഡന്‍റ് പളളിക്കൽ നസീർ, കോൺഗ്രസ് കോലിയക്കോട് മണ്ഡലം പ്രസിഡന്‍റ് കോലിയക്കോട് മഹേന്ദ്രൻ, മാണിക്കൽ പഞ്ചായത്ത് അംഗം തലയൽ ഗോപൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സർ,യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസർ മൊട്ടക്കാവ് യൂത്ത് കോൺഗ്രസ് വെമ്പായം ടൌൺ കമ്മിറ്റി പ്രസിഡന്‍റ് ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10