'മുഖ്യമന്ത്രി ഒറ്റുകാരന്‍റെ റോളില്‍'; സ്പ്രിങ്ക്‌ളറില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളില്‍ 24ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
April 18, 2020
1 min read
•
Updated: June 10, 2026
സ്പ്രിങ്ക്‌ളറില്‍ ഒറ്റുകാരന്‍റെ റോളിലാണ് മുഖ്യമന്ത്രിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്‍റെ അടുപ്പക്കാരും ചേര്‍ന്ന് നടപ്പാക്കിയതാണ് സ്പ്രിങ്ക്‌ളര്‍. പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കച്ചവടമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഐ.ടി വകുപ്പ് ഒഴിയണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളില്‍ 24ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10