Logo
CHANGE MODE
Fri, Jun 05, 2026 • 08:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

YOUTH CONGRESS MARCH| വനംമന്ത്രിയുടെ ഗസ്റ്റ്ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; കെണി വെച്ച പ്രതി വിനീഷ് അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read Updated: June 04, 2026
Share:

YOUTH CONGRESS MARCH| വനംമന്ത്രിയുടെ ഗസ്റ്റ്ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; കെണി വെച്ച പ്രതി വിനീഷ് അറസ്റ്റില്‍
വനംമന്ത്രി ക്യാമ്പ് ചെയ്യുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പന്നി ക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ വീണുകിട്ടിയ അവസരമായി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുന്നുവെന്നും തരത്തിലുള്ള വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മന്ത്രി ഇന്ന് പങ്കെടുക്കാനിരുന്ന രണ്ട് പരിപാടികളിലെത്തി പ്രതിഷേധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മന്ത്രി രണ്ട് പരിപാടികളും നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കോഴിക്കോടുള്ള പിഡബ്ല്യു ഗസ്റ്റ് ഹൗസിലെത്തി പ്രതിഷേധിച്ചത്. ചുങ്കത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഗസ്റ്റ് ഹൗസിന് 100 മീറ്റര്‍ മുന്‍പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളും ഉണ്ടാവുകയും തുടര്‍ന്ന് അവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച 15 വയസുകാരന്‍ അനന്തുവിന്റെ മൃതദേഹം കുട്ടിക്കുന്ന്് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തു മരിച്ചത് ഷോക്കേറ്റെന്ന് പ്രാഥമിക പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. കുട്ടിയുടെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍ കണ്ടെത്തി. അതേസമയം, വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായി. കാട്ടുപന്നി ഇറച്ചിക്ക് വേണ്ടി കെണി വെച്ചതില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10