Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുള്ളുമല ആദിവാസിക്കോളനിയിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറി കിറ്റുകളുമായി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ

മുള്ളുമല ആദിവാസിക്കോളനിയിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറി കിറ്റുകളുമായി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ
ലോക് ഡൗൺ വേളയിൽ യൂത്ത് കോൺഗ്രസ്സും കെ.എസ്.യുവും കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ആദിവാസികൾക്കും നിർധനർക്കും സഹായ വിതരണം തുടരുകയാണ്. യൂത്ത് കോൺഗ്രസ് പത്തനാപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളുമല ആദിവാസിക്കോളനിയിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറി കിറ്റുകളുമായി പ്രവർത്തകരെത്തി. വന വിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ആദിവാസി കുടുംബങ്ങൾക്ക് വിതരണത്തിനായുള്ള കിറ്റുകൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രവർത്തകർ എല്പിച്ചു. കൊറോണയെത്തുടർന്ന് യൂത്ത് കെയർ എന്ന പേരിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിരോധന കാലത്ത് തുടർന്നു വരുന്ന സഹായ വിതരണം നേതാക്കളായ ഷക്കീം, റ്റിജു, അനീഷ് ഖാൻ, ബോബൻ പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടക്കുകയാണ്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in