Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

8 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

8 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂർ : എരുവേശിയിൽ ഭാര്യയെയും എട്ടു മാസം പ്രായമുള്ള മകനെയും വെട്ടി പരിക്കേൽപ്പിച്ച അച്ഛൻ ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ മകൻ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. എരുവേശി ചുണ്ടക്കുന്നിലെ സതീശൻ ആണ് മകനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ എട്ട് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് മരിച്ചു. ഭാര്യ അഞ്ജു കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ജുവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. രാവിലെ അമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്ന് നാട്ടുകാർ പറഞ്ഞു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in